Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building Collapse

ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ സം​ഭ​വം; ‌മ​ര​ണം ആ​റാ​യി, ര​ണ്ട് എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ലെ സൈ​ദു​ല​ജാ​ബി​ൽ വാ​ണി​ജ്യ കെ​ട്ടി​ടം ത​ക‍​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ആ​റ് ആ​യി ഉ​യ​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു.

സാ​കേ​ത് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള സൈ​ദു​ല​ജാ​ബി​ലെ വെ​സ്റ്റേ​ൺ മാ​ർ​ഗി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു വാ​ണി​ജ്യ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തെ തു​ട‍​ർ​ന്ന് മെ​ഹ്റൗ​ളി പോ​ലീ​സ് ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തു.

കോ​ച്ചിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ക​ഫേ​ക​ളും ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം​നി​ല​യി​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നി​ടെ ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.സ​മീ​പ​മു​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക ഷെ​ഡി​ൽ പ്ര​വ‍​ർ​ത്തി​ച്ചി​രു​ന്ന കാ​ന്‍റീ​നി​ന് മു​ക​ളി​ലേ​ക്കാ​ണ് കെ​ട്ടി​ടം പ​തി​ച്ച​ത്.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ ആ​റു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഒ​ൻ​പ​ത് പേ​രെ കൂ​ടി ര​ക്ഷ​പ്പെ​ടു​ത്തി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി പ്ര​വേ​ശി​പ്പി​ച്ചു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘാ​റി​ൽ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന് വീ​ണ് ഒ​രു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ മ​രി​ച്ചു. ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ‌

ആ​രോ​ഹി ഓം​കാ​ർ ജോ​വി​ലി​ൻ(24), ഉ​ത്ക​ർ​ഷ ജോ​വി​ലി​ൻ(​ഒ​ന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

വ​സാ​യി​ലെ നാ​രം​ഗി റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന നാ​ല് നി​ല​ക​ളു​ള്ള ര​മാ​ഭാ​യ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പി​ൻ​ഭാ​ഗം പു​ല​ർ​ച്ചെ 12.05 ഓ​ടെ​യാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

പ​രി​ക്കേ​റ്റ​വ​രെ വി​രാ​റി​ലും ന​ള​സൊ​പാ​ര​യി​ലു​മു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി അ​ഗ്നി​ശ​മ​ന​സേ​ന​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ (എ​ൻ‌​ഡി‌​ആ​ർ‌​എ​ഫ്) ര​ണ്ട് ടീ​മു​ക​ളും എ​ത്തി​യി​രു​ന്നു.

National

ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: സി​ലം​പൂ​രി​ല്‍ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി​കി​ട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. 12 പേ​ര്‍ അ​പ​ക​ട​സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

നാ​ല് പേ​രെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ഴാ​ന്‍ ഉ​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

National

ഡ​ല്‍​ഹി​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് അ​പ​ക​ടം; നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി​കി​ട​ക്കു​ന്നു

ന്യൂ​ഡ​ല്‍​ഹി: സി​ലം​പൂ​രി​ല്‍ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് അ​പ​ക​ടം. നാ​ല് പേ​രെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് ര​ക്ഷ​പെ​ടു​ത്തി. നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി​കി​ട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം.

സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം.

12 പേ​ര്‍ അ​പ​ക​ട​സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ഴാ​ന്‍ ഉ​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ദു​ര​ന്തം: ജി​ല്ലാ ക​ള​ക്ട​ര്‍ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​തു സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

അറുപത് വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​നു 12 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു ത​ന്നെ ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്ന​താ​ണ്. കെ​ട്ടി​ടം ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്നു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ എ​ത്തു​ന്ന സ്ഥ​ല​ത്തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കെ​ട്ടി​ട​ത്തി​ല്‍ ആ​ളു​ക​ള്‍ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് അ​തി​വേ​ഗ​ത്തി​ല്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ലി​ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഫ​യ​ര്‍​എ​ഞ്ചി​ന്‍ ക​ട​ന്നു​വ​രാ​ന്‍ വ​ഴി​യു​ണ്ടാ​ക​ണ​മെ​ന്ന പു​തി​യ കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​കും​മു​മ്പ് നി​ര്‍​മി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​തെ​ന്നും ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ചു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷം വ്യ​ക്ത​മാ​ക്കാ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വി. ജ​യ​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് പി. ​പു​ന്നൂ​സ്, റ​വ​ന്യു, പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് ക​ള​ക്ട​റു​ടെ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി, ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു: പ്ര​തി​ഷേ​ധ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രു സ്ത്രീ ​മ​രി​ച്ച​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധം.

അ​പ​ക​ടം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ണ്ട​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​ല്ല. ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​മെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ​ര​ത്താ​ൻ ശ്ര​മി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യ​തി​ന് കാ​ര​ണം ഇ​താ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

പൊ​ളി​ഞ്ഞു​വീ​ണ​ത് ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ കെ​ട്ടി​ട​മാ​ണെ​ന്നാ​ണ് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി​മാ​രാ​യ വി.​എ​ൻ.​വാ​സ​വ​നും വീ​ണാ ജോ​ർ​ജും അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി വാ​ര്‍​ഡു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​ണി​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണി​തെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ 11-ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ 14-ാം വാ​ര്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു (56) മ​രി​ച്ചു. 13-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി​രു​ന്ന ബി​ന്ദു 14-ാം വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ബി​ന്ദു​വി​നെ അ​പ​ക​ട​ത്തി​നു ശേ​ഷം ര​ണ്ട​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്വ​ദേ​ശി അ​ലീ​ന വി​ൻ​സ​ന്‍റി​ന് (11) പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് പ​ത്താം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ത്ത​ശ്ശി ത്രേ​സ്യാ​മ്മ​യു​ടെ കൂ​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​ലീ​ന. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, രോ​ഗി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​മ​ൽ പ്ര​ദീ​പി​നു ട്രോ​ളി വ​ന്നി​ടി​ച്ച് നി​സാ​ര പ​രു​ക്കേ​റ്റു.

Kerala

കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ; മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ട​ത്തി​ൽ സ്ത്രീ​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 13-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു (56) ആണ് മ​രി​ച്ച​ത്.

അ​പ​ക​ട​മു​ണ്ടാ​യ 14-ാം വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു ഇ​വ​ർ. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ബി​ന്ദു​വി​നെ അ​പ​ക​ട​ത്തി​നു ശേ​ഷം ര​ണ്ട​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​നു ശേ​ഷം ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു​വി​നെ കാ​ണാ​താ​യ​താ​യി ഭ​ർ​ത്താ​വ് വി​ശ്രു​ത​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​വ​രു​ടെ മ​ക​ൾ ട്രോ​മാ കെ​യ​റി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക​ളു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ശ്രു​ത​നും ഭാ​ര്യ ബി​ന്ദു​വും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​ത്.

ഇ​ന്നു രാ​വി​ലെ 11-ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ 14-ാം വാ​ര്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്വ​ദേ​ശി അ​ലീ​ന വി​ൻ​സ​ന്‍റി​ന് (11) പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് പ​ത്താം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ത്ത​ശ്ശി ത്രേ​സ്യാ​മ്മ​യു​ടെ കൂ​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​ലീ​ന. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, രോ​ഗി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​മ​ൽ പ്ര​ദീ​പി​നു ട്രോ​ളി വ​ന്നി​ടി​ച്ച് നി​സാ​ര പ​രു​ക്കേ​റ്റു.

Kerala

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി, ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു: പ്ര​തി​ഷേ​ധ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രു സ്ത്രീ ​മ​രി​ച്ച​തി​നു പി​ന്നാ​ലെ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധം.

അ​പ​ക​ടം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ണ്ട​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​ല്ല. ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​മെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ​ര​ത്താ​ൻ ശ്ര​മി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യ​തി​ന് കാ​ര​ണം ഇ​താ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

പൊ​ളി​ഞ്ഞു​വീ​ണ​ത് ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ കെ​ട്ടി​ട​മാ​ണെ​ന്നാ​ണ് അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​യ മ​ന്ത്രി​മാ​രാ​യ വി.​എ​ൻ.​വാ​സ​വ​നും വീ​ണാ ജോ​ർ​ജും അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി വാ​ര്‍​ഡു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത കെ​ട്ടി​ട​മാ​ണി​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണി​തെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ 11-ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യു​ടെ 14-ാം വാ​ര്‍​ഡി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു (56) മ​രി​ച്ചു. 13-ാം വാ​ർ​ഡി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി​രു​ന്ന ബി​ന്ദു 14-ാം വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ബി​ന്ദു​വി​നെ അ​പ​ക​ട​ത്തി​നു ശേ​ഷം ര​ണ്ട​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് മീ​ന​ങ്ങാ​ടി സ്വ​ദേ​ശി അ​ലീ​ന വി​ൻ​സ​ന്‍റി​ന് (11) പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് പ​ത്താം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ത്ത​ശ്ശി ത്രേ​സ്യാ​മ്മ​യു​ടെ കൂ​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​ലീ​ന. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, രോ​ഗി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​മ​ൽ പ്ര​ദീ​പി​നു ട്രോ​ളി വ​ന്നി​ടി​ച്ച് നി​സാ​ര പ​രു​ക്കേ​റ്റു.

Latest News

Corehub Up